ആർത്തവത്തെ വ്യത്യസ്തമായ ഗെയിമിലൂടെ അടുത്തറിയാം; ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മനസ്സിലാക്കണം
ആർത്തവം എന്നുകേൾക്കുമ്പോൾ ഇന്നും നമ്മൾ മുഖം ചുളിക്കും. എന്തോ പറയാൻ പാടില്ലാത്തത് പറഞ്ഞതുപോലെ, മാറ്റി നിർത്തേണ്ടതായ എന്തോ ആണിതെന്ന കാഴ്ചപ്പാടിന് ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമം ആണ് ശ്രദ്ധ കൾച്ചർ ലാബ് എന്ന ഗവേഷക കൂട്ടായ്മയുടേത്. ‘ഗോ വിത്ത് ദി ഫ്ലോ’ എന്ന് പേരിട്ടിട്ടുള്ള ഗെയിമിലൂടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ ആർത്തവത്തെ അവതരിപ്പിക്കാനാണ് ഇവരുടെ ശ്രമം. ആർത്തവം എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണെന്നും ഇത് ഒളിച്ചു വെക്കേണ്ടതോ മറച്ചു വയ്ക്കേണ്ടതോ ആയിട്ടുള്ളതല്ല എന്നുമുള്ള അവബോധം സൃഷ്ടിക്കാനാണ് ‘ഗോ വിത്ത് ദ ഫ്ലോ’ എന്ന ഈ ബോർഡ് ഗെയിം ശ്രമിക്കുന്നത് .
ആർത്തവത്തെ അറിയാം ഗെയിമിലൂടെ
‘ഗോ വിത്ത് ദി ഫ്ലോ’ ഒരു വിദ്യാഭ്യാസ ബോർഡ് ഗെയിമാണ്. അത് ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന ഒന്നാണ്. ആർത്തവത്തിന്റെ ജീവശാസ്ത്രപരവും സാമൂഹിക,സാംസ്കാരിക, മനഃശാസ്ത്രപരമായ തലങ്ങളെക്കുറിച്ചു കുട്ടികളിൽ ആഴത്തിൽ അവബോധം സൃഷ്ടിക്കുക എന്ന നിലയിലാണ് ഗെയിം രൂപകൽപന ചെയ്തിരിക്കുന്നത്. മനഃശാസ്ത്ര ഗവേഷകയും എഴുത്തുകാരിയുമായ ഡോ. രഞ്ജിനി കൃഷ്ണനും ഡിസൈനറും വിഷൽ ആർട്ടിസ്റ്റുമായ ബി.പ്രിയരഞ്ജൻ ലാലും ചേർന്നാണ് ഈ ഗെയിം ഒരുക്കിയിരിക്കുന്നത്.
ആർത്തവം എന്നുകേൾക്കുമ്പോൾ ഇന്നും നമ്മൾ മുഖം ചുളിക്കും. എന്തോ പറയാൻ പാടില്ലാത്തത് പറഞ്ഞതുപോലെ, മാറ്റി നിർത്തേണ്ടതായ എന്തോ ആണിതെന്ന കാഴ്ചപ്പാടിന് ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമം ആണ് ശ്രദ്ധ കൾച്ചർ ലാബ് എന്ന ഗവേഷക കൂട്ടായ്മയുടേത്. ‘ഗോ വിത്ത് ദി ഫ്ലോ’ എന്ന് പേരിട്ടിട്ടുള്ള ഗെയിമിലൂടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ ആർത്തവത്തെ അവതരിപ്പിക്കാനാണ് ഇവരുടെ ശ്രമം. ആർത്തവം എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണെന്നും ഇത് ഒളിച്ചു വെക്കേണ്ടതോ മറച്ചു വയ്ക്കേണ്ടതോ ആയിട്ടുള്ളതല്ല എന്നുമുള്ള അവബോധം സൃഷ്ടിക്കാനാണ് ‘ഗോ വിത്ത് ദ ഫ്ലോ’ എന്ന ഈ ബോർഡ് ഗെയിം ശ്രമിക്കുന്നത് .
ആർത്തവത്തെ അറിയാം ഗെയിമിലൂടെ
‘ഗോ വിത്ത് ദി ഫ്ലോ’ ഒരു വിദ്യാഭ്യാസ ബോർഡ് ഗെയിമാണ്. അത് ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന ഒന്നാണ്.ആർത്തവത്തിന്റെ ജീവശാസ്ത്രപരവും സാമൂഹിക,സാംസ്കാരിക, മനഃശാസ്ത്രപരമായ തലങ്ങളെക്കുറിച്ചു കുട്ടികളിൽ ആഴത്തിൽ അവബോധം സൃഷ്ടിക്കുക എന്ന നിലയിലാണ് ഗെയിം രൂപകൽപന ചെയ്തിരിക്കുന്നത്. മനഃശാസ്ത്ര ഗവേഷകയും എഴുത്തുകാരിയുമായ ഡോ. രഞ്ജിനി കൃഷ്ണനും ഡിസൈനറും വിഷൽ ആർട്ടിസ്റ്റുമായ ബി.പ്രിയരഞ്ജൻ ലാലും ചേർന്നാണ് ഈ ഗെയിം ഒരുക്കിയിരിക്കുന്നത്.
Read more at: https://www.manoramaonline.com